പേരൂര്‍ക്കട: ജോലിചെയ്തു വന്ന കെട്ടിടത്തിനു മുകളില്‍ നിന്ന് യുവാവ് ചാടി മരിച്ചു. വെമ്പായം പെരികൂര് മൊട്ടമൂട് പാളയംകെട്ടി തിരുവോണത്തില്‍ മോഹനന്-ഉഷ ദമ്പതികളുടെ മകന് മഹേഷ് മോഹന്‍ (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടുകൂടിയായിരുന്നു സംഭവം. മഹേഷ് മോഹന്‍ ജോലിചെയ്തുവരുന്ന പട്ടത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ 5-ാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.
മരണത്തിനു മുമ്പ് മഹേഷ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. സുഹൃത്തുക്കള്‍ എത്തി പരിശോധിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 10 വര്‍ഷമായി സ്ഥാപനത്തില്‍ അസി. മാനേജരായി ജോലിചെയ്തു വരികയായിരുന്നു.
അതേസമയം സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയമല്ല ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് അറിയിച്ചു. മഹേഷിന്റെ സഹോദരന്റെ വിവാഹം വ്യാഴാഴ്ച നടത്താനിരിക്കെയാണ് കുടുംബത്തെ ദു:ഖത്തിലാഴ്ത്തിയ സംഭവം ഉണ്ടാകുന്നത്.മഹേഷ് മോഹന്‍ അവിവാഹിതനായിരുന്നു. സംഭവത്തിൽ പേരൂര്‍ക്കട പോലീസ് കേസെടുത്തു.